- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടാഷയ്ക്കും അഗസ്ത്യക്കുമുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സമ്മാനം; മുന്‍ ഭാര്യക്കും മകനും കോടികള്‍ വിലയുള്ള ഡിഫന്‍ഡര്‍ സമ്മാനിച്ച് ഇന്ത്യന്‍ താരം

മുംബൈ: മുന്‍ ഭാര്യക്കും മകനുമായി അത്യാഡംബര എസ്യുവി സമ്മാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ലാന്‍ഡ് റോവറിന്റെ ടോപ്പ് സെല്ലിങ് എസ്യുവി മോഡലായ ഡിഫന്‍ഡര്‍ എസ്യുവിയാണ് പാണ്ഡ്യ തന്റെ മുന്‍ഭാര്യയായ നടാഷ സ്റ്റാന്‍കോവിച്ചിനും മകനായ അഗസ്ത്യക്കുമായി സമ്മാനിച്ചത്. വാഹന വിതരണക്കാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് ഈ വാഹനം നടാഷയ്ക്കും അഗസ്ത്യക്കുമുള്ള പാണ്ഡ്യയുടെ സമ്മാനമാണെന്ന് വ്യക്തമാകുന്നത്.
മുംബൈയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ നവ്നീത് മോട്ടോഴ്സാണ് പുതിയ വാഹനം സമ്മാനമായി നല്‍കിയ വിവരം ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കറുപ്പ് നിറത്തിലുള്ള ഡിഫന്‍ഡറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഡിഫന്‍ഡറിന്റെ ഏത് വകഭേദമാണിതെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഡിഫന്‍ഡര്‍ 90, 110,130 എന്നീ മൂന്ന് പതിപ്പുകളില്‍ എത്തുന്ന ഈ വാഹനത്തിന് 1.49 കോടി രൂപ മുതല്‍ 3.10 കോടി രൂപ വരെയാണ് വിലയാകുന്നത്.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായിരുന്ന ഡിഫന്‍ഡര്‍ 2020-ലാണ് ഇന്ത്യന്‍ നിരത്തുകളില്‍ തിരികെയെത്തുന്നത്. വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച ഈ വാഹനം 2025-ല്‍ നേരിയ മുഖംമിനുക്കല്‍ നടത്തിയിരുന്നു. നിരവധി എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും 2025 പതിപ്പില്‍ നല്‍കിയിട്ടുള്ള വി8 എന്‍ജിനാണ് ഏറ്റവും കരുത്തന്‍. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മൂന്ന് മോഡലുകളും വി8 എന്‍ജിനില്‍ എത്തുന്നുണ്ട്.
5.0 ലിറ്റര്‍ വി8 എന്‍ജിന്‍ 426 ബി.എച്ച്.പി. പവറും 610 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. വി8 എന്‍ജിന് പുറമെ, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ഈ വാഹനം എത്തുന്നുണ്ട്. 110 ബോഡി സ്‌റ്റൈല്‍ മോഡലിലെ എക്‌സ്-ഡൈനാമിക് എച്ച്.എസ്.ഇ. വേരിയന്റില്‍ മാത്രമാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. എന്നാല്‍, മൂന്ന് പതിപ്പുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നുണ്ട്.
വെന്റിലേറ്റഡ്-ഹീറ്റഡ്-മെമ്മറി ഫങ്ഷനുകള്‍ നല്‍കിയിട്ടുള്ളതും 14 രീതിയല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ പവേര്‍ഡ് മുന്‍നിര സീറ്റുകള്‍, 14 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ പാനല്‍, കസ്റ്റമൈസ്ഡ് ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, റഫ്രിജറേറ്റര്‍ കംപാര്‍ട്ട്‌മെന്റ്, മെരിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഡിഫന്‍ഡറില്‍ നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.


