- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ വിവാഹത്തിന് കൂട്ടു നിന്നു; മധ്യവയസ്ക്കന്റെ കാല്‍ കല്ലുകൊണ്ട് അടിച്ച് തകര്‍ത്ത് യുവതിയുടെ ബന്ധുക്കള്‍
പ്രണയ വിവാഹത്തിന് കൂട്ടു നിന്നു; മധ്യവയസ്ക്കന്റെ കാല്‍ കല്ലുകൊണ്ട് അടിച്ച് തകര്‍ത്തു

മാണ്ഡ്യ: പ്രണയവിവാഹത്തെ അനുകൂലിച്ചതിന് മധ്യവയസ്‌കന്റെ കാല്‍ കല്ലിന് അടിച്ചു തകര്‍ത്തു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിനും മരുമകന്‍ നവീനുമാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രകാശിന്റെ കാല്‍ കല്ലുകൊണ്ടടിച്ച് തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയില്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ പകപോക്കലിലേക്ക് നയിച്ചത്. ഞായറാഴ്ച പ്രകാശിനെയും മരുമകന്‍ നവീനെയും പിന്തുടര്‍ന്ന് ആക്രമിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലുകൊണ്ടുള്ള അടിയേറ്റ് കാല്‍പ്പാദം തകര്‍ന്ന പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെണ്‍കുട്ടിയുടെ സഹേദരന്‍ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടുത്ത ദിവസം സഞ്ജുവും പ്രകാശും തമ്മില്‍ ഇതിനെ ചൊല്ലി വാക്കേറ്റം നടന്നു. പിന്നാലെ ഇരുവരും സഞ്ജുവിനെ വീട് കയറി ആക്രമിച്ചു.


