- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; അനുനയിപ്പിക്കാന്‍ ചെന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി
വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഏറ്റുമുട്ടി; അനുനയിപ്പിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി

X
ബെംഗളൂരു: വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാന്‍ ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി. ശിവമൊഗ്ഗയില്‍ സ്‌കൂളിനു സമീപമാണ് സംഭവം. 16കാരനായ ഉര്‍ഗദുര്‍ സ്വദേശി സങ്കേത് ആണു കൊല്ലപ്പെട്ടത്. സംഘം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച വൈകിട്ടു സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ റോഡില്‍ ഇരു കൂട്ടരും തമ്മില്‍ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാന്‍ ചെന്നതായിരുന്നു സങ്കേത്. ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂര്‍ത്തിയാകാത്തവരാണു സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് എസ്പി നിഖില്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story


