ബെംഗളൂരു: ഐ.വി ഡ്രിപ് നീക്കം ചെയ്യുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ വിരലറ്റു. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ചിന്മയ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്.

ചൊവ്വാഴ്ച്ച രാവിലെ കടുത്ത പനിയും ജലദോഷവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെ ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഡിസ്ചാര്‍ജ് നടപടികള്‍ക്കിടെയാണ് ചികിത്സാപിഴവുണ്ടായത്. നഴ്‌സ് ഐ.വി ഡ്രിപ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ ഇടത്തേ കൈവിരല്‍ അറ്റുപോകുകയായിരുന്നു.

ഇതോടെ കടുത്ത വേദന അനുഭവപ്പെട്ട കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.സംഭവത്തില്‍ നഴ്‌സിനും ഡോക്ടര്‍ക്കും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ പൊലീസ് കേസെടുത്തു