- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമേഷ്യയിലെ സംഘര്‍ഷം സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കും; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പശ്ചിമേഷ്യയിലോ നമ്മുടെ അയല്‍പക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങള്‍ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്‍ധിച്ചു. നേരത്തെ സമുദ്രത്തെ വ്യാപാരത്തിന് മാത്രമായാണ് കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങള്‍ മാറുകയാണ്. സാഗര്‍ സങ്കല്‍പ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.


