- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാന്‍ എംബസിയിലെ ദുഃഖാചരണത്തില്‍ പങ്കെടുത്ത് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തില്‍ അനുശോചന കുറിപ്പ് രേഖപ്പെടുത്തി കപില്‍ സിബല്‍ എംപി. ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ദുഃഖാചരണത്തില്‍ പങ്കെടുത്തു. ഖമനേയി വധത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് വന്‍നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചല്ലെന്നും മറിച്ച് ചര്‍ച്ചകളിലൂടെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം ആഗോള സമാധാനത്തിന് ഗുണകരമല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമം അല്ലെങ്കില്‍ കാട്ടുനീതി മറ്റ് രാജ്യങ്ങള്‍ക്കെതിരെ നടപ്പിലാക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം മാറാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തണമെന്നും ലോകസമാധാനം നിലനിര്‍ത്തണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
ആഗോള തലത്തില്‍ സമാധാനം നിലനിര്‍ത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാനത്തിലൂന്നിയ ആഗോള ക്രമം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തകരുകയാണെന്ന് സിബല്‍ ആശങ്ക പ്രകടിപ്പിച്ചു.


