- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധ വാര്‍ത്തകളിലെ അതിവൈകാരികതയും ഊഹാപോഹങ്ങളും; രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളുടെയും റേറ്റിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
യുദ്ധവാർത്തകളിലെ അതിവൈകാരികത; ചാനൽ റേറ്റിങ് നിർത്തിവെക്കാൻ നിർദേശം

ന്യൂഡല്‍ഹി: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളുടെയും റേറ്റിങ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം റദ്ദാക്കി. നാലാഴ്ചത്തേക്ക് റേറ്റിങ് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകള്‍ വാര്‍ത്തകളില്‍ അതിവൈകാരികതയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് റേറ്റിങ് നിര്‍ത്തുന്നത്. ചാനലുകളുടെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിങ് അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം.
ഇതിനായി നാലാഴ്ചത്തേക്ക് ചാനലുകളുടെ റേറ്റിങ് നിര്‍ത്തിവെക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബാര്‍ക്ക്) വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം നിര്‍ദേശം നല്കി. നാലാഴ്ച ചാനലുകളെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും. ഭീതിവളര്ത്താനുകുന്നതരത്തില് വാര്‍ത്താവതരണത്തില്‍ സെന്‍സേഷണലിസം തുടര്‍ന്നാല്‍ റേറ്റിങ് മരവിപ്പിക്കല്‍ വീണ്ടും നീട്ടുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
പൊതുജനങ്ങളില്‍ അനാവശ്യ ഭീതിപരത്തുംവിധം അതിവൈകാരികതയും ഊഹാപോഹങ്ങളും കലര്‍ത്തി പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി പ്രചാരം കൂട്ടാനാണ് സെന്‍സേഷണല്‍ ഉള്ളടക്കം റിപ്പോര്‍ട്ടിങ്ങില്‍ കലര്‍ത്തുന്നത് മന്ത്രാലയം വിലയിരുത്തി.
കാഴ്ചക്കാരുടെ എണ്ണത്തെ കണക്കാക്കി റേറ്റിങ് നിശ്ചയിക്കുന്നത് നിശ്ചിതകാലത്തേക്ക് മരവിപ്പിക്കുമ്പോള്‍, ചാനലുകള്‍ക്കിടയിലെ സമ്മര്‍ദവും കിടമത്സരവും ഒഴിവാകുമെന്നാണ് വിലയിരുത്തല്‍.


