- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലൂടെ പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 200-ഓളം അഭയാര്‍ത്ഥികള്‍ക്കാണ് ഹരിദ്വാറില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും പീഡനങ്ങള്‍ ഭയന്ന് ഇന്ത്യയിലെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അതേ അവകാശം രാജ്യത്തുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
സിഎഎ നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ എതിര്‍ത്തു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയം മൂലമാണ് ഇത്രയും കാലം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടത്. 'രാഹുല്‍ ബാബ' എത്ര പ്രതിഷേധിച്ചാലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.


