- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ ഹോസ്റ്റലില്‍ സഹപാഠികളെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു; ഒരു കുട്ടി മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

X
ബെംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയില്‍ ഗുരുകുല റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ സഹപാഠികളെ വിദ്യാര്‍ഥി ഇരുമ്പുവടികൊണ്ട് ആക്രമിച്ച് ഒരു മരണം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരം. രാത്രി ഭക്ഷണത്തിന് ശേഷം സ്‌കൂള്‍ ഹോസ്റ്റലില്‍ കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഇരുമ്പ് വടി എടുത്ത് ആക്രമണം നടത്തിയത്. ആന്ധ്രാപ്രദേശിലെ വിജയനഗറില്‍ നിന്നുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ഹോസ്റ്റല്‍ വാര്‍ഡനെയും ഡ്രൈവറെയും ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story


