- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയില്‍ നേരിയ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

X
ന്യൂഡല്‍ഹി: ഹരിയാനയില്‍ നേരിയ ഭൂകമ്പം. ഹരിയാനയിലെ റെവാരിയില്‍ ഇന്ന് രാവിലെ 7.01 നാണ് നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ഭൂകമ്പം 28.31 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 76.42 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂകമ്പം മൂലം എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ, അരുണാചല്‍ പ്രദേശിലും ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.
Next Story


