- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും ഗ്യാസ് സിലണ്ടറും കവര്‍ന്ന് കള്ളന്‍; സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും ഗ്യാസ് സിലണ്ടറും കവര്‍ന്ന് കള്ളന്‍

ഭോപാല്‍: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്‍ സ്വര്‍ണത്തിനും പണത്തിനുമൊപ്പം ഗ്യാസ് സിലണ്ടറും കവര്‍ന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ വീട്ടില്‍ നിന്നുമാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ക്കൊപ്പം ഗ്യാസ് സിലണ്ടറും മോഷണം പോയത്. ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.
നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. പിറ്റേന്ന് മടങ്ങി വന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്. വീടു മുഴുവന്‍ വലിച്ചുവാരിയിടുകയും സ്വര്‍ണം, വെളളി ആഭരണങ്ങള്‍, പണം, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയ്‌ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി മനസ്സിലായി. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മോഷണ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഭോപാലിലെ ലാല്‍ഘട്ടി മേഖലയിലും ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കപ്പെട്ടു. ഒരു അഭിഭാഷകന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നുപേര്‍ മോട്ടര്‍സൈക്കിളിലെത്തി വീട്ടിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചിരുന്ന ഒഴിഞ്ഞ സിലിണ്ടറുകളുമായി കടന്നു കളയുകയായിരുന്നു.


