പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കോള്‍ഡ് സ്റ്റോറേജ് കേന്ദ്രത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് അപകടം. നാല് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 12പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന അമോണിയ വാതകം ചോര്‍ന്നു. ചോര്‍ച്ച തടയാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്ന് ജില്ലാഭരണകൂടം അറിയിച്ചു.