- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുതര്‍ക്കത്തിനിടെ ഐസ്‌ക്രീം വില്‍പ്പനക്കാരനായ യുവാവിനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാന്‍ ശ്രമം: 50കാരനെ അറസ്റ്റ് ചെയ്ത് പോലിസ്
ഐസ്‌ക്രീം വില്‍പ്പനക്കാരനായ യുവാവിനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാന്‍ ശ്രമം

ബാരാബങ്കി: ഐസ്‌ക്രീം വില്‍പ്പനക്കാരനായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മധ്യവയസ്‌ക്കനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. പാരാ ബെഹത ഗ്രാമവാസിയായ ബബ്ലു എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പര്‍സാവല്‍ സ്വദേശിയായ ശങ്കര്‍ യാദവ് (50) അറസ്റ്റിലായി. ഐസ്‌ക്രീം വില്‍പ്പനയ്ക്കിടെ പട്ടാപ്പകല്‍ നടുറോഡിലിട്ടാണ് ശങ്കര്‍ യാദവ് ബബ്ലുവിനെ ആക്രമിച്ചതും കഴുത്തറുത്തെടുത്തതും. അറുത്തെടുത്ത തല വീട്ടില്‍കൊണ്ടുപോയി കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഐസ്‌ക്രീം വില്‍പനയ്ക്കായാണ് ബബ്ലു പര്‍സാവല്‍ ഗ്രാമത്തിലെത്തിയത്. ബബ്ലു പതിവായി ഇവിടെ ഐസ്‌ക്രീം വില്‍പ്പന നടത്തുന്നയാളാണ്. ഇന്നലെ എസ്‌ക്രീം വില്‍പ്പനയ്ക്ക് എത്തിയപ്പോള്‍ അവിടെവച്ച് ശങ്കര്‍ യാദവുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലേക്കു കയറിപ്പോയ ശങ്കര്‍, അരിവാളുമായി പുറത്തെത്തി ബബ്ലുവിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെ ശങ്കര്‍, ബബ്ലുവിന്റെ തല അറുത്തെടുത്ത് വീടിനകത്തേക്കു പോയി.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീടിനുള്ളില്‍ ബബ്ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കര്‍. ഉടന്‍തന്നെ ശങ്കറിനെ അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ബബ്ലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


