- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കടയില്‍ നിന്നും മിഠായി മോഷ്ടിച്ചു; പന്ത്രണ്ടു വയസ്സുകാരിയെ പിതാവ് അടിച്ചുകൊന്നു
കടയില്‍ നിന്നും മിഠായി മോഷ്ടിച്ചു; പന്ത്രണ്ടു വയസ്സുകാരിയെ പിതാവ് അടിച്ചുകൊന്നു

X
ലക്‌നൗ: സ്വന്തം കടയില്‍ നിന്നും മിഠായി മോഷ്ടിച്ചതിന്റെ പേരില്‍ പന്ത്രണ്ടു വയസ്സുകാരിയെ പിതാവ് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പുഷ്‌പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശര്‍മയാണ് മകളെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് ആരതി നല്‍കിയ പരാതിയിലാണ് പുഷ്‌പേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മകള്‍ തന്റെ കടയില്‍നിന്ന് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പുഷ്‌പേന്ദ്രയോടു പരാതി പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ പുഷ്‌പേന്ദ്ര വടി ഉപയോഗിച്ച് കുട്ടിയെ പൊതിരെ തല്ലി. ഇതിനു പിന്നാലെ കുട്ടി മരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ തല്ലാന്‍ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും നരോറ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഗംഗാ പ്രസാദ് ആര്യ പറഞ്ഞു.
Next Story


