- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയില്‍ നിന്നും ഭാര്യയെ പിരിച്ചുവിട്ടു; സലൂണില്‍ കയറി തൊഴിലുടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
ജോലിയില്‍ നിന്നും ഭാര്യയെ പിരിച്ചുവിട്ടു; തൊഴിലുടമയെ മര്‍ദിച്ച് ഭര്‍ത്താവ്

ബെംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഭാര്യയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തൊഴിലുടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ അവിനഹള്ളിയിലുള്ള ഒരു സലൂണിലാണ് സംഭവം. ഭാര്യയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് സലൂണ്‍ ഉടമയായ യുവാവിനെ അതിക്രൂരമായി മര്‍ദിക്കുക ആയിരുന്നു. അവിനഹള്ളി പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പൊയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
സലൂണില്‍ ജോലി നോക്കിയിരുന്ന സുഷമ എന്ന സ്ത്രീയ്ക്കാണ് ജോലി നഷ്ടമായത്. വിവരമറിഞ്ഞ സുഷമയുടെ ഭര്‍ത്താവ് അഞ്ച് കൂട്ടാളികളോടൊപ്പം സലൂണില്‍ അതിക്രമിച്ചുകയറി ഉടമ മോഹന്‍ കുമാറിനെ ആക്രമിച്ചതായാണ് പരാതി. സലൂണില്‍ എത്തിയ സംഘം മോശം ഭാഷ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം മോഹന്‍ കുമാറിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മോഹന്‍ കുമാറിന്റെ ഭാര്യ ശ്രീജ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവരെയും കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


