ഹൈദരാബാദ്: കൂട്ടുകാരന്റെ ജന്മദിനാഘോഷത്തിനിടെ ഹൈദരാബാദില്‍ 21 വയസ്സുള്ള വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങിമരിച്ചു. ഹൈദരാബാദിലെ മോകിലയില്‍ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. പട്ടന്‍ചേരു സ്വദേശിയും രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയുമായ പ്രണവ് റെഡ്ഡിയാണ് മരിച്ചത്. പ്രണവും 10 സുഹൃത്തുക്കളും കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പ്രൊഡുട്ടൂര്‍ ചെറുവു എന്ന ടൂറിസ്റ്റ് സ്ഥലത്ത് എത്തിയതായിരുന്നു.

കൈ കഴുകാന്‍ തടാകത്തിന് സമീപം പോയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘം സഹായത്തിനായി ആളെ വിളിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റെഡ്ഡിയുടെ മൃതദേഹം പുറത്തെടുത്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റെഡ്ഡി കാല്‍വഴുതി വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 194 പ്രകാരം സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.