വിജയവാഡ: അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും മുന്മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ച് വിജയവാഡ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽവിട്ടു. അതേസമയം ജാമ്യഹർജി നൽകിയതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപി നീക്കം.

അഡ്വ. സിദ്ധാർഥ് ലുത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അർധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനമെമ്പാടും കനത്ത പൊലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും നായിഡുവിനെ മാറ്റുകള കോടതിയിൽ നിന്ന് ഏതാണ്ട് 3 കിലോമീറ്റർ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവൻ പൊലീസിന്റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്.