- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മദ്യനയക്കേസിൽ ആം ആദ്മിക്ക് തിരിച്ചടി; ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ ഡൽഹി റൗസ് അവന്യൂ കോടതി, അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈമാസം 18 വരെ നീട്ടി. കേസിൽ ആം ആദ്മി പാർട്ടി രാജ്യസഭ എംപി സഞ്ജയ് സിങ്ങിന് കഴിഞ്ഞദിവസം സുപ്രീംകോടതി ജാമ്യം നൽകിയിരിന്നു.
കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിലവിൽ തിഹാൽ ജയിലിലാണ്. മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലുണ്ട്. എ.എ.പിക്കും പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനുമെതിരെ ഇ.ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ബിജെപി കള്ളക്കേസുകൾ എടുക്കുകയാണെന്ന് മന്ത്രി ആതിഷി കുറ്റപ്പെടുത്തി.
എ.എ.പിയെ രാഷ്ട്രീയമായി നേരിടണമെങ്കിൽ, ഏജൻസികൾക്ക് പിന്നിൽ ഒളിച്ചിരുന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ശ്രമിക്കരുത്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരിക, നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ആതിഷി വെല്ലുവിളിച്ചു.