- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് ഓഫീസറെ പിടികൂടാൻ എയിംസ് വാർഡിൽ ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്
ദെഹ്റാദൂുൺ: ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാൻ ഋഷികേശിലുള്ള എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന നഴ്സിങ് ഓഫീസറെ പിടികൂടാനായാണ് പൊലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിവാദം ഉടലെടുത്തിട്ടുണ്ട്.
ഇരുവശങ്ങളിലും രോഗികൾ കിടക്കുന്ന വാർഡിലേക്ക് പൊലീസ് ജീപ്പുമായി എത്തുന്ന 26-സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സതീഷ് കുമാറെന്ന നഴ്സിങ് ഓഫീസർ തിയറ്ററിനുള്ളിൽവെച്ച് വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് ആരോപണം. നഴ്സിങ് ഓഫീസറെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് എയിംസ് ഋഷികേശിലെ മറ്റു ഡോക്ടർമാർ ഡീനിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരിന്നു.
ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ പൊലീസ് പ്രതിയെ പിടികൂടാനായി വാഹനവുമായി അകത്തേക്ക് കയറുകയായിരുന്നു. സസ്പൻഷിലായ സതീഷ് വനിതാ ഡോക്ടർക്ക് അശ്ലീല ചുവയോടെ ഫോണിൽ സന്ദേശമയച്ചെന്ന പരാതിയും ലഭിച്ചതായി പൊലീസ് അറിയിച്ചു. സസ്‌പെൻഷനിലുള്ള സതീഷിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.