- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ മെഡിക്കൽ കോളേജ് ലഭിക്കാൻ ആളുകൾ പോരാടുന്നു'; ഒരു ഇവിടെ കോളേജ് അടച്ചുപൂട്ടിയത് ആഘോഷിക്കുന്നു; വിമർശനവുമായി ഉമർ അബ്ദുല്ല
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ജമ്മുവിൽ വലതുപക്ഷ ഗ്രൂപ്പുകൾ ആഘോഷം നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത്. നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) ഈ അധ്യയന വർഷത്തേക്കുള്ള 50 എം.ബി.ബി.എസ് സീറ്റുകൾക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കിയതോടെയാണ് കോളേജിന്റെ പ്രവർത്തനം നിലച്ചത്.
ഫാക്കൽറ്റി, ക്ലിനിക്കൽ മെറ്റീരിയൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് എൻ.എം.സിയുടെ മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് (എം.എ.ആർ.ബി) അനുമതി പിൻവലിച്ചത്. എന്നാൽ, ഹിന്ദു ഭക്തരുടെ സംഭാവനകളിൽ പ്രവർത്തിക്കുന്ന കോളേജിൽ വലിയ മുസ്‍ലിം സാന്നിധ്യം തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി പിന്തുണയോടെ വലതുപക്ഷ-പൗരാവകാശ ഗ്രൂപ്പുകൾ 'ശ്രീ മാതാ വൈഷ്ണോ ദേവി സംഘർഷ് സമിതി' രൂപീകരിച്ച് പ്രവേശനത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മെഡിക്കൽ കോളേജുകൾക്കായി ജനങ്ങൾ കൊതിക്കുമ്പോൾ, വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധം കാരണം ഒരു സ്ഥാപിത മെഡിക്കൽ കോളേജ് അടച്ചുപൂട്ടിയ സംഭവം ഒരു വിരോധാഭാസമാണെന്ന് ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി. എൻ.എം.സി പരിശോധനയിൽ പരാജയപ്പെട്ടതിനും വിദ്യാർഥികളുടെ ഭാവിയെ നശിപ്പിച്ചതിനും ബി.ജെ.പി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോളേജിന്റെ ചാൻസലർ കൂടിയായ ലെഫ്റ്റനന്റ് ഗവർണർക്കെതിരെയും ഉമർ വിമർശനം ഉന്നയിച്ചു. ജമ്മുവിലെ ആഘോഷങ്ങളിൽ ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം, രാജ്യത്തെ ജനങ്ങൾ മെഡിക്കൽ കോളേജുകൾ ആഗ്രഹിക്കുമ്പോൾ ഈ സന്തോഷം എന്തിനാണെന്നും ചോദ്യം ചെയ്തു.
എൻ.എം.സി നിർദേശപ്രകാരം കോളേജിൽ പ്രവേശനം നേടിയ 50 വിദ്യാർഥികളെ അവരുടെ വീടുകൾക്ക് സമീപമുള്ള മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുമെന്ന് ഉമർ അബ്ദുല്ല അറിയിച്ചു. അവരുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ ഈ നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.




