- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളില്‍ ഫ്‌ലൈറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ; റദ്ദാക്കിയത് മെയ് 10 വരെയുള്ള സര്‍വീസുകള്‍
ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളില്‍ ഫ്‌ലൈറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെയും മധ്യേന്ത്യയിലെയും 11 നഗരങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നത്.
ശ്രീ നഗര്‍, ജമ്മു, അമൃത്സര്‍, ലേ, ഛണ്ഡീഗഢ്, ധരംശാല, ബിക്കാനിര്‍, ജോദ്പൂര്‍, ഗ്വാളിയാര്‍, കിഷന്‍ഗഡ്, രാജ്‌കോട്ട് എന്നീ നഗരങ്ങളിലേക്കുള്ള ഫ്‌ലൈറ്റുകളാണ് റദ്ദു ചെയ്തത്. തങ്ങള്‍ സാഹചര്യങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച് ഷെഡ്യൂളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ലഡാക്കില്‍പ്പെട്ടുപോയ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യങ്ങളുള്‍പ്പെടെ നല്‍കുമെന്ന് ഹോസ്റ്റല്‍ ആന്‍ഡ് ഗസ്റ്റ് ഹൗസ് അസോസിയേഷന്‍ അറിയിച്ചു. സ്‌പൈസ് ജെറ്റും നേരത്തെ ഫ്‌ലൈറ്റ് റദ്ദാക്കുന്നതായി അറിയിച്ചിരുന്നു.
Next Story