- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ജി ഗെയിമിലൂടെ പ്രണയം; കാമുകനൊപ്പം ജീവിക്കാനായി നാല് മക്കളുമായി ഇന്ത്യയിലെത്തി; ലക്ഷങ്ങള്‍ വരുമാനമുള്ള യുട്യൂബര്‍: സീമ ഹൈദറിനും സച്ചിനും പെണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിന് പേരിടാന്‍ സോഷ്യല്‍മീഡിയയോട് അഭ്യര്‍ഥന
നോയിഡ: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദര്‍-സച്ചിന്‍ മീണ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ കൃഷ്ണ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് സീമ ഹൈദര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും അടുത്ത കുടുംബസുഹൃത്തായ അഡ്വ. എ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആളുകളെ ക്ഷണിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. ഇതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവതി കാമുകനായ സച്ചിനെ വിവാഹം കഴിച്ചു.
നോയിഡയില്‍ താമസിക്കുന്ന സീമയും ഭര്‍ത്താവ് സച്ചിനും ഇപ്പോള്‍ കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. ആറ് യൂട്യൂബ് ചാനലുകളുള്ള ഇവര്‍ക്ക് ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും മാസവരുമാനം ലഭിക്കുന്നുണ്ട്. സീമ ഗര്‍ഭിണിയായതോടെ പീന്നീട് വീഡിയോകളും ഇതുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരം വ്യൂവേഴ്‌സിന് നല്‍കിയിരിക്കുകയാണ് ഇവര്‍.