ന്യൂഡല്‍ഹി: പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെ ഉപഭോക്തൃ സമിതി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ജയ്പൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തില്‍ അഭിനയിച്ചവരെ വിളിപ്പിച്ചത്. ജയ്പൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാന്‍മസാലയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.