പാറ്റ്ന: ബിഹാറിൽ പരിശീലന വിമാനം തകർന്നുവീണു. ബിഹാറിലെ ബോധഗയയിലാണ് ചെറുപരിശീലന വിമാനം തകർന്നത്.ഒരുവനിത പൈലറ്റടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ആർമി ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും ദിവസേനയുള്ള ട്രെയിനിംഗിന്റെ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അപകടം. ബോദ്ഗയ സബ് ഡിവിഷനിലെ കാഞ്ചിപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കൃഷിയിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. രക്ഷാ പ്രവർത്തനം നടത്തിയതും ഇവർ തന്നെയായിരുന്നു. ഗ്രാമത്തിലെത്തിയ പട്ടാള ഉദ്യോഗസ്ഥർ രണ്ട് പൈലറ്റുകളെ ചികിത്സയ്ക്കായി ബേസ് ക്യാമ്പിലെത്തിച്ചു.