- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവില്‍ നവജാത ശിശുവിന്റെ ശരീരം കവറില്‍; അന്വേഷണത്തില്‍ കണ്ടെത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ വിവരം; പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവിനെയാണ് പ്രസവത്തില്‍ മരിച്ച കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. മൃതദേഹം കവറിലാക്കി മാലിന്യമാണെന്നു പറഞ്ഞാണ് നല്‍കിയത്. കവറില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് യുവാവിന് അറിവില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പച്ചക്കറി വില്‍പ്പന നടത്തുന്ന പെണ്‍കുട്ടി പ്രദേശത്തുള്ള ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു.? ഗര്‍ഭിണിയായ പതിനേഴുകാരി വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. എട്ടാം മാസത്തില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ വീടിനുള്ളില്‍ വച്ച് പ്രസവിക്കുകയായിരുന്നു. പ്രസവത്തിനിടെ കുട്ടി മരിച്ചു. തുടര്‍ന്ന് കുട്ടിയെ ഒരു കവറിലാക്കി മാലിന്യത്തിനൊപ്പം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ അയല്‍വാസിയായ യുവാവിനെയാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. കവറിനുള്ളില്‍ എന്താണെന്ന് യുവാവ് അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യെലഹങ്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.