ഡൽഹി: ഡൽഹിയിൽ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ശ്രമം നടത്തിയ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. കുടുംബപ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യ ശ്രമം.

ഇൻസ്റ്റഗ്രാമിൽ യുവാവിന്റെ ലൈവ് കണ്ട സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ സാരമായി പരിക്കേൽപ്പിച്ച ശേഷം സഹായത്തിന് അഭ്യർത്ഥിക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കോൾ ലൊക്കേഷൻ കണ്ടെത്തുകയും വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്ത ശേഷം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. കുടുംബപ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.