- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സലിനിടെ സൈക്കിളോടിച്ചു പോയി; പെടുന്നനെ പോലീസ് വളഞ്ഞു; പേടിച്ചു വിറച്ച് 17-കാരൻ; മുടിപിടിച്ച് വലിച്ച് അടിച്ച് പോലീസുകാരന്; ദൃശ്യങ്ങൾ പുറത്ത്
സൂറത്ത്: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സൽ നടക്കുന്ന റോഡില്‍ അബദ്ധത്തിൽ സൈക്കിൾ ഓടിച്ചു കയറ്റിയ 17 വയസുകാരന്റെ മുടി പിടിച്ച് തിരിച്ച് പോലീസ്. വ്യാഴാഴാച്ച രത്തന്‍ ചൗക്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ബി.എസ്. ഗാധ്വി എന്നു പേരുള്ള സബ് ഇന്‍സ്പെക്ടറാണ് 17 കാരനെ ഉപദ്രവിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സല്‍ സമയത്ത് സൈക്കിളുമായാണ് കൗമാരക്കാരനായ യുവാവ് റോഡിലേക്ക് കയറിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെത്തി കൗമാരക്കാരന്റെ മുടിയില്‍ പിടിച്ച് വലിച്ച് അടിക്കുകയായിരുന്നു.
രാത്രി കരഞ്ഞു കൊണ്ടാണ് കുട്ടി തിരിച്ചെത്തിയതെന്നും പോലീസ് മര്‍ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞതായി ബന്ധുക്കളിലൊരാള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്കും കൊണ്ട് പോയി. പൊലീസ് മര്‍ദിക്കുന്നതിനു പകരം കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു വേണ്ടതെന്നും ബന്ധു പ്രതികരിക്കുകയും ചെയ്തു.