- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകളെ കണ്ട് പേടിച്ചോടിയ മുള്ളൻപന്നി; നേരെ ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം

പുട്ടൂർ: കർണാടകയിലെ പുട്ടൂറിലുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിക്കയറിയ മുള്ളൻപന്നി, രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ചത്തു. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
നെഹ്റു നഗറിലെ വിവേകാനന്ദ എഞ്ചിനീയറിംഗ് കോളേജിൽ ജില്ലാതല തൊഴിൽ മേളയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മുള്ളൻപന്നി ക്യാംപസിലെത്തിയത്. നായകൾ ഓടിച്ചതിനെ തുടർന്ന് കോളേജ് കോമ്പൗണ്ടിൽ പ്രവേശിച്ച മുള്ളൻപന്നി, പിന്നീട് കെട്ടിടത്തിനുള്ളിൽ കടന്ന് പടികൾ വഴി മൂന്നാം നിലയിലെത്തി.
മുള്ളൻപന്നിയെ കണ്ട കോളേജ് അധികൃതർ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, ആളുകളെ കണ്ട് കൂടുതൽ ഭയപ്പെട്ട മുള്ളൻപന്നി വീണ്ടും പടികൾ കയറി നാലാം നിലയിലെത്തുകയും അവിടെയുണ്ടായിരുന്ന ജനലിലൂടെ താഴേക്ക് ചാടുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മുള്ളൻപന്നി തൽക്ഷണം ചത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


