- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാത്തലവൻ പ്രസാദ് പൂജാരി അറസ്റ്റിൽ
ന്യൂഡൽഹി: കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ പ്രസാദ് പൂജാരി അറസ്റ്റിൽ. ചൈനയിൽനിന്ന് നാടുകടത്തിയതിനെ തുടർന്ന് ഇന്ത്യയിലെത്തിച്ച ഇയാളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുമാർ പിള്ളയുടെയും ഛോട്ടാ രാജന്റെയും നേതൃത്വത്തിലുള്ള ഗുണ്ടസംഘത്തിലെ മുൻ അംഗമാണ് ഇയാൾ. ചൈനയിൽ തങ്ങുകയായിരുന്ന പ്രസാദ് പൂജാരിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ കഴിഞ്ഞ വർഷം ഹോങ്കോങ്ങിൽ അറസ്റ്റിലായിരുന്നു.
വ്യവസായികളിൽനിന്ന് പണം തട്ടുകയും മുൻനിര സംവിധായകർ, നിർമ്മാതാക്കൾ, ബോളിവുഡ് അഭിനേതാക്കൾ എന്നിവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതി. മുംബൈ, താനെ, നവി മുംബൈ പ്രദേശങ്ങളിൽ ഇയാളുടെ സംഘം സജീവമാണ്.
Next Story