- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിറ്റ് പോൾ ഫലത്തോട് പ്രതികരിച്ചു പ്രശാന്ത് കിഷോർ
ന്യൂഡൽഹി: മൂന്നാം തവണയും എൻ.ഡി.എ അധികാരത്തിൽ എത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്തതവണ തെരഞ്ഞെടുപ്പ് വരുമ്പോൾ വ്യാജ മാധ്യമപ്രവർത്തകരുടേയും സമൂഹമാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിദഗ്ധരുടേയും ചില രാഷ്ട്രീയക്കാരുടേയും ചർച്ചകളും നിരീക്ഷണങ്ങളും കണ്ട് സമയം പാഴാക്കരുതെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പ്രശാന്ത് കിഷോർ നേരത്തെ തന്നെ എൻ.ഡി.എ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ചിരുന്നു. ബിജെപിക്ക് 370ൽ കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്നും എന്നാൽ 270ൽ താഴെക്ക് പോകില്ലെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാൽ പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടിയാണ് ഇത്തരം പ്രവചനങ്ങൾ നടത്തുന്നതെന്നാണ് ഇന്ത്യാ സഖ്യം ആരോപിച്ചത്.
ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ തന്നെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 361 സീറ്റുകൾ മുതൽ 401 സീറ്റുകൾ വരെ നേടിയേക്കുമെന്നും ഇന്ത്യാ സഖ്യം 131 മുതൽ 166 വരെ സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിച്ചത്.