- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവിവാഹിത ഗർഭം ധരിച്ചു; സഹോദരനും മാതാവും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീ കൊളുത്തി; യുവതിയുടെ നില ഗുരുതരം
ഹാപൂർ: സഹോദരനും മാതാവും ചേർന്ന് തീ കൊളുത്തിയ ഗർഭിണി ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ഹാർപൂരിൽ നടന്ന സംഭവത്തിൽ 70 ശതമാനം പൊള്ളലേറ്റ യുവതി മരണവുമായി മല്ലടിച്ചു ആശുപത്രിയിൽ കഴിയുകയാണ്.
21 കാരിയായ യുവതി അവിഹിത ഗർഭം ധരിച്ച സാഹചര്യത്തിൽ കുടുംബം നടത്തി ദുരഭിമാനകൊലപാതക ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. സഹോദരനും മാതാവും പെൺകുട്ടിയോട് ചോദിച്ചെങ്കിലും താൻ ആരിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്ന് പറയാൻ യുവതി കൂട്ടാക്കിയില്ല. തുടർന്ന് മാതാവും സഹോദരനും യുവതിയെ കാട്ടിലേക്ക് കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.
പൊള്ളലേക്ക് യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ കർഷർ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയും യുവതിയെ മീററ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സഹോദരനെയും മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.




