- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നു; നാരീ ശക്തി ഇന്ത്യയുടെ സമ്പത്ത്; രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം
ന്യൂഡല്‍ഹി: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യം ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുകയാണ്. 78ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരു്ന്നു രാഷ്ട്രപതി. സ്വാതന്ത്ര്യസമര പോരാട്ടത്തെ ഓര്‍മിപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. വിഭജന സമയത്ത് രാജ്യം ഏറെ പ്രതിസന്ധികള്‍ […]

ന്യൂഡല്‍ഹി: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യം ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുകയാണ്. 78ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരു്ന്നു രാഷ്ട്രപതി.
സ്വാതന്ത്ര്യസമര പോരാട്ടത്തെ ഓര്‍മിപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. വിഭജന സമയത്ത് രാജ്യം ഏറെ പ്രതിസന്ധികള്‍ അനുഭവിച്ചു. എല്ലാ വിഭാഗം ആളുകളും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി. ഇന്ത്യയെ സ്വയംപര്യാപ്തമാക്കിയത് കര്‍ഷകരാണെന്നും രാഷ്ട്രപതി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും രാജ്യത്തെമ്പാടും 'നാരീശക്തി' വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. "സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനും മറ്റ് അവശ്യസാധനങ്ങളും നല്‍കി. രാജ്യത്ത് ഒരു കോടിയോളം വരുന്ന യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും നൈപുണ്യ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്റേണ്‍ഷിപ്പ പദ്ധതികള്‍ കൊണ്ടുവന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 202124 കാലത്തിനിടെ 8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ കയ്യില്‍ പണം കൂടുതല്‍ വരുന്നതിനു മാത്രമല്ല, മറിച്ച് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിച്ചു. നിലവില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുള്ള യാത്രയിലാണ്." രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പുതിയ ക്രിമിനല്‍ നിമയങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ബഹുമാനസൂചകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തുടനീളം നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം ജൂലായ് മുതല്‍ ഭാരതീയ ന്യായസംഹിത സ്വീകരിച്ചുകൊണ്ട്, കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു ശേഷിപ്പുകൂടി നാം നീക്കംചെയ്തു എന്നകാര്യം സൂചിപ്പിക്കട്ടെ. ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ കാണുന്നത്, ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു.
യുവമനസ്സുകളെ വളര്‍ത്തിയെടുക്കുകയും പാരമ്പര്യവും സമകാലീകവുമായ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ മുന്‍?ഗണന. ഇതിനായി 2020-ല്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം ഇതിനകം ഫലം കണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ച മറ്റൊരു മേഖലയാണ് കായികലോകം. കായിക അടിസ്ഥാനസൗകര്യ വികസനത്തിന് ഗവണ്‍മെന്റ് നല്‍കിയ ശരിയായ മുന്‍ഗണന അതിന്റെ ഫലം കാണിക്കുന്നു. ഈയിടെ സമാപിച്ച പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രയത്നമാണ് നടത്തിയതെന്നും താരങ്ങളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


