- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്കറിയില്ല, ഞാന്‍ റിസള്‍ട്ട് നോക്കിയിട്ടില്ല'; ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു തോല്‍വിയെ കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി
'എനിക്കറിയില്ല, ഞാന്‍ റിസള്‍ട്ട് നോക്കിയിട്ടില്ല'
കണ്ണൂര്‍: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട് സന്ദര്‍ശനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദര്‍ശനം നടത്തും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ 40-ല്‍ അധികം സീറ്റുകളില്‍ മുന്നിലാണ് ബി.ജെ.പി.