ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്.