ന്യൂഡൽഹി: തന്നിൽ വിശ്വാസം അർപ്പിച്ച് പ്രതിപക്ഷ നേതൃസ്ഥാനം നൽകിയതിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യാ സഖ്യത്തിലെ സഹപ്രവർത്തകർക്കുമാണ് അദ്ദേഹം നന്ദി പറഞ്ഞത്.

'പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. നിങ്ങളുടെ ശബ്ദമായി നിങ്ങളുടെ താൽപര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഭരണഘടനക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പോരാടും. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ ആയുധമാണ് നമ്മുടെ ഭരണഘടന.അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടേതാണെന്നും നിങ്ങൾക്ക് മാത്രമാണെന്നും' എക്‌സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.