ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെ മാധ്യമപ്രവര്‍ത്തകന്‍ ഉതിര്‍ത്ത ചോദ്യത്തിന് തന്ത്രപരമായ മറുപടി. 'താങ്കള്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയോ?' എന്ന ചോദ്യത്തിന്, 'താങ്കള്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോ?' എന്നായിരുന്നു മറുപടി. രാഹുലിനോട് 'ടൈംസ് നൗ' ലേഖകനാണ് ചോദ്യം ചോദിച്ചത്.

ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പം 'വോട്ടര്‍ അധികാര്‍ യാത്ര' നടത്തി ബിഹാറില്‍ രാഹുല്‍ ഗാന്ധി സജീവമായതിന് പിന്നാലെയാണ് ഇത്തരമൊരു ചോദ്യം ഉയര്‍ന്നുവന്നത്. രാഹുലിന്റെ പ്രചാരണം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തിയ ബി.ജെ.പി, സംസ്ഥാനത്ത് ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനും ജനങ്ങളുമായി സംവദിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിക്കുകയും ചെയ്തിരുന്നു.

വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചര്‍ച്ചയായെന്നും ഇത് പരിഹരിക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും ബി.ജെ.പി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. ഭരണഘടനാപരമായ വ്യവസ്ഥകള്‍ പ്രകാരമാണ് വോട്ടര്‍പട്ടിക പരിശോധന നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 20 വരെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരേണ്ടി വരുമെന്ന് കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ