ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടിയെ കാണാൻ രാത്രി എത്തിയ യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. ജലോർ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത ഗ്രാമത്തിലെ പെൺകുട്ടിയെ കാണാനാണ് യുവാവ് എത്തിയത്. യുവാവിനെ പിടികൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നാട്ടുകാർ ചേർന്ന് യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പ്രതികളായ ആറുപേരെ പൊലീസ് പിടികൂടിയത്.

വിവരം അറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി യുവാവിനെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചു.എന്നാൽ വിട്ടയക്കുന്നതിന് മുൻപ് യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അടക്കം പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.