ന്യൂഡൽഹി: വീണ്ടും ഡീപ് ഫേക്കിൽ കുരുങ്ങി സിനിമാ താരങ്ങൾ. നടൻ രൺവീർ സിങ്ങാണ് ഡീപ് ഫേക്കിന്റെ പുതിയ ഇര. താരം കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇത് ഡീപ് ഫേക്കാണെന്ന് സോഷ്യൽ മീഡിയ തന്നെ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്നാണ് രൺവീർ വീഡിയോയിൽ അഭ്യർത്ഥിക്കുന്നത്.

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനായി നടി കൃതി സനോണിനൊപ്പം രൺവീർ വാരണാസിയിലെത്തിയിരുന്നു. ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് രൺവീർ കോൺഗ്രസിന് വോട്ടുചോദിക്കുന്നു എന്ന തരത്തിൽ എഐയുടെ സഹായത്തോടെ നിർമ്മിച്ച് പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ആമിർഖാൻ ഒരു രാഷ്ട്രീയ പാർട്ടിക്കായി വോട്ട് ചോദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് നടൻ പൊലീസിൽ പരാതി നൽകി.