ന്യൂഡൽഹി: ഡൽഹിയിൽ സുഹൃത്തിനൊപ്പം പാർക്കിലെത്തിയ 16 കാരിയെ കൂട്ടൂബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിലെ ഷഹ്ബാദ് ഡയറിയിൽ ചൊവ്വാഴ്ചയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ മുന്നുപേർ എത്തി പീഡിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നു. പ്രതികൾക്ക് പെൺകുട്ടിയെയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയോ ഇതിന് മുൻപ് പരിചയമുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നു. കൂട്ട ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.