ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ഓട്ടോ റിക്ഷ ഡ്രൈവർമാർ ചേർന്ന് പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.

ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരായത്. ജഹീദ് (22), ജുബൈർ (24) എന്നിവർ ചേർന്ന് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നൽകി. നന്ദനാഗ്രിയിൽ താമസിക്കുന്ന ഇവർ സഹോദരങ്ങളാണ്.

ഐപിസി, പോക്സോ നിയമം എന്നിവ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ അറസ്റ്റ് ചെയ്തയെന്നും പൊലീസ് അറിയിച്ചു. പ്രതികൾ ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. കൂടാതെ കൗൺസിലിങ്ങിന് വിധേയമാക്കിയെന്നു പൊലീസ് കൂട്ടിച്ചേർത്തു.