ബംഗളുരു: കര്‍ണാടകയില്‍ ഹോം ഗാര്‍ഡിനെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. കടം വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

നവംബര്‍ 16ന് സുഹൃത്തായ ലക്ഷ്മണന്‍ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് 37കാരിയായ ഹോം ഗാര്‍ഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭര്‍ത്താവിനോട് ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ലക്ഷ്മണനൊപ്പം മൂന്ന് സുഹൃത്തുകളും ചേര്‍ന്നു. പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പല തവണ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കൂട്ടബലാത്സംഹത്തിന് ഇരയായ യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പല്‍ ഡിഎസ്പി സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.