- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്നു; 15കാരൻ അറസ്റ്റിൽ
ലഖ്നൗ: പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്തുകൊന്ന കൗമാരക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൗമാരക്കാരനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചെന്നും എസ്‌പി ആദിത്യ ബൻസാൽ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് കൊല്ലപ്പെട്ടയാൾ കുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് എസ്‌പി പറഞ്ഞു.
തുടർന്ന് ഇയാൾ കുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ കുട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുമെന്നും ഭീഷണപ്പെടുത്തി. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയ കുട്ടി മുർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളുടെ കഴുത്തറുക്കുകയായിരന്നു.