ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള എംപിയാണ്. അസുഖബാധിതനായതിനെത്തുടർന്ന് ചണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ 2021 ജൂലായ് വരെ ജൽ ശക്തി, സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയായിരുന്നു കട്ടാരിയ.

മൂന്നു തവണ എംപിയായിട്ടുണ്ട്. ഹരിയാനയിലെ ബിജെപിയുടെ ദളിത് മുഖമാണ്. രത്തൻ ലാൽ കട്ടാരിയയുടെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി.