അഹമ്മദാബാദ്: ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് ഇരച്ചുകയറി ഹിന്ദുത്വ പ്രവര്‍ത്തകര്‍. 'ജയ് ശ്രീറാം' വിളിച്ച് കൈയ്യില്‍ ആയുധവുമായി ഇവര്‍ പള്ളിയിലേക്ക് കയറിയത്. വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ അന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിക്കുള്ളിലുണ്ടായിരുന്നു. പ്രാര്‍ത്ഥന നിര്‍ത്തി വിശ്വാസികള്‍ പുറത്തേക്ക് പോകണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടതായി അറിയിച്ചു. ചിലരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ട് ഭീഷണിദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കടുത്ത വിമര്‍ശനമുയര്‍ത്തി. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടെങ്കിലും, ഇതുവരെ അറസ്റ്റ് ഉണ്ടായതായോ കേസെടുത്തതായോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മതസ്വാതന്ത്ര്യത്തിനും വ്യക്തിസുരക്ഷയ്ക്കുമെതിരായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ ശക്തമായി അപലപിക്കപ്പെടണം എന്നതാണ് പൊതുജനവികാരം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ശബ്ദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായി ഉയരുന്നുണ്ട്.