- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ തന്നെ തുടരുമെന്ന് സദാനന്ദ ഗൗഡ
ബെംഗളൂരു: ബിജെപി വിടുമെന്ന പ്രചരണങ്ങൾ തള്ളി കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. കോൺഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നതായും എന്നാൽ താൻ ബിജെപിയിൽ തന്നെ തുടരുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. പാർട്ടിയിൽ തുടർന്ന് ബിജെപിയെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ബി.എസ്.യദ്യൂരപ്പരയ്ക്കെതിരെ പരോക്ഷ വിമർശനവും ഗൗഡ നടത്തി.
'ഒരാളും അദ്ദേഹത്തിന്റെ കുടുംബവും സഹായികളുമാണ് കർണാടകയിൽ ബിജെപിയെ നിയന്ത്രിക്കുന്നത്. പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ട്' സദാനന്ദ ഗൗഡ പറഞ്ഞു. താൻ സിറ്റിങ് എംപിയായിട്ടുള്ള ബെംഗളൂരു നോർത്തിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നിരാശ തോന്നിയതായും അദ്ദേഹം പറഞ്ഞു.
ബിജെപി സീറ്റ് നിഷേധിച്ചപ്പോൾ കോൺഗ്രസ് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിൽ ചേരില്ല. ബിജെപിയിൽ തന്നെ തുടരും. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബെംഗളൂരു നോർത്തിൽ ഇത്തവണ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയെ ആണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. യെദ്യൂരപ്പയുടെ വിശ്വസ്തയാണ് ശോഭാ കരന്ത്ലജെ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന നേതാക്കൾ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ടിക്കറ്റ് മറ്റൊരാൾക്ക് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.