മുംബൈ: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ കേസിൽ ഇപ്പോഴും ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്. അതിനുശേഷം കൃഷ്ണമൃഗങ്ങളെ ദൈവത്തെ പോലെ കാണുന്ന 'ബിഷ്‌ണോയി' സമുദായത്തിൽ നിന്നുള്ളവരുടെ അടിക്കടിയുണ്ടാകുന്ന ഭീഷണിയും ഇപ്പോൾ ചർച്ചയാകുന്നു.

‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സൽമാൻ ഖാൻ നായാട്ട് നടത്തിയത്. ശേഷം വിചാരണ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ച സൽമാൻ ഖാനെ 2016ൽ രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷെ ഇടയ്ക്കുള്ള സൽമാൻ ഖാനെതിരെയുള്ള ഭീഷണി വലിയ ദുരൂഹതയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ സൽമാൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, രണ്ടുവർഷം മുൻപത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന കാര്യം സൽമാൻ നിഷേധിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗമാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ സൽമാൻ അതിനെ വെടിവച്ചുകൊല്ലുമെന്ന് താൻ കരുതുന്നില്ല എന്നാണ് അവതാരക പറഞ്ഞത്. ഇതിന് മറുപടിയായാണ് വെടിവെച്ചത് താനല്ലെന്ന് സൽമാൻ പറയുന്നത്.

എങ്കിൽപിന്നെ ആരാണെന്ന് പറയാത്തത് എന്തെന്ന് ചോദ്യം ഉയർന്നു. അതുകൊണ്ട് ഇനി പ്രത്യേകിച്ച് കാര്യമില്ല എന്നായിരുന്നു സൽമാൻ ഖാൻ്റെ തിരിച്ചുള്ള മറുപടി. പിന്നാലെ കൂടുതൽ ചോദ്യങ്ങളിൽ നിന്ന് താരം ഒഴിഞ്ഞു മാറുകയും ചെയ്തു.

സൽമാൻ ഖാനെ കൂടാതെ നടിമാരായ തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍എന്നിവരും നായാട്ടിന് ഒപ്പം ഉണ്ടായിരിന്നു. ഇവരെല്ലാം പ്രതികളായെങ്കിലും കോടതി പിന്നീട് വെറുതെ വിട്ടിരുന്നു. ഇവരിൽ ആരെങ്കിലുമാണ് കൃഷ്ണമൃഗത്തെ വെടിവച്ചതെന്ന് ചോദ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

പക്ഷെ താരം തുറന്നു പറയാത്തിടത്തോളം യഥാർത്ഥവിവരം പുറത്തുവരില്ലെന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. എന്തായാലും താരത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.