- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ച് കോടി രൂപ തന്നില്ലെങ്കിൽ സ്ഥിതി മോശമാകും..'; നടൻ സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി; സന്ദേശം എത്തിയത് പോലീസിൻ്റെ വാട്സാപ്പ് നമ്പറിൽ; അന്വേഷണം തുടങ്ങി
മുംബൈ: നിരന്തര ഭീക്ഷണികളിൽ ആകെ കുഴങ്ങിയിരിക്കുകയാണ് നടൻ സൽമാൻ ഖാൻ. ഇപ്പോഴിതാ വീണ്ടും ബോളിവുഡ് താരം സൽമാൻ ഖാന് ഭീക്ഷണി സന്ദേശം എത്തിയിരിക്കുന്നു. ഇപ്പോൾ തന്നെ അഞ്ച് കോടി രൂപ നൽകണമെന്നും. അല്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ചിരിക്കുന്ന ഭീക്ഷണി സന്ദേശം.
സന്ദേശത്തിൽ ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാനാണ് ഈ പണമെന്നും വളരെ കൃത്യമായി പറയുന്നുണ്ട്. മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഭീക്ഷണി സന്ദേശവുമായി ബന്ധപ്പെട്ട് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍ ഉള്ളവരായിരിന്നു. ശേഷം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്മാന് ഖാന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.