- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂസയ്ക്കുള്ളിൽ ഗർഭനിരോധന ഉറകളും ഗുഡ്കയും കല്ലുകളും കണ്ടെത്തി
മുംബൈ: സമൂസയ്ക്കുള്ളിൽ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർക്കെതിരേ പൊലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹർ ഷേഖ്, മസ്ഹർ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവർക്കെതിരേയാണ് പുണെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പുണെയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിലേക്ക് വിതരണംചെയ്ത സമൂസകളിലാണ് പ്രതികൾ ഗർഭനിരോധന ഉറകളും ഗുഡ്കയും കല്ലുകളും നിറച്ചതെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാർ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കാനായാണ് പ്രതികൾ ഇത് ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
കാറ്റലിസ്റ്റ് സർവീസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കമ്പനിയിലെ കാന്റീനിലേക്ക് പലഹാരങ്ങൾ നൽകാനുള്ള കരാർ ലഭിച്ചിരുന്നത്. സമൂസ വിതരണം ചെയ്യാനായി മനോഹർ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് ഇവർ കീഴ്ക്കരാർ നൽകി. മനോഹർ എന്റർപ്രൈസസ് വിതരണംചെയ്ത സമൂസകളിലാണ് ഗർഭനിരോധന ഉറകളും കല്ലുകളും കണ്ടെത്തിയത്.
സംഭവത്തിൽ മനോഹർ എന്റർപ്രൈസസിലെ ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിലാണ് ജീവനക്കാരായ ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരാണ് സമൂസകളിൽ ഇത്തരം വസ്തുക്കൾ നിറച്ചതെന്ന് കണ്ടെത്തിയത്. ഇവരെ കൂടുതൽ ചോദ്യംചെയ്തതോടെ മറ്റുപ്രതികളുടെ പങ്കും വ്യക്തമാവുകയായിരുന്നു.