- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്‌നാട്ടിൽ 'സങ്കി പ്രിൻസ്' അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ സമൂഹമാധ്യമത്തിലൂടെ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി യുവജന വിഭാഗത്തിന്റെ സോഷ്യൽ മീഡിയ ഇൻചാർജായ പ്രവിൻ രാജിനെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 10ന് പ്രവിൻരാജ് 'സങ്കി പ്രിൻസ്' എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വീഡിയോ പങ്കുവെച്ചുകൊണ്ട് അപകീർത്തി പരാമർശം നടത്തിയിരുന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിൻരാജ് ആരോപിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് പ്രവിൻരാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കരൂർ കോൺഗ്രസ് കമിറ്റി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. പൊലീസ് തന്റെ വസതിയിൽ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാർഡ് കാണിക്കാൻ വിസമ്മതിച്ചെന്നും പ്രവിൻരാജ് ആരോപിച്ചു.
അതേസമയം, കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണി പ്രവിൻരാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാർട്ടി നേതാക്കൾക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.




