- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2024ൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നത്; 450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർത്ഥിയെ നിർത്തിയാൽ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മാറും: സഞ്ജയ് റാവത്ത്
മുംബൈ: പ്രതിപക്ഷ ഐക്യപ്രവർത്തനം ഊർജ്ജിതമാക്കി പാർട്ടികൾ. യുപിഎക്ക് പുറമേയുള്ള രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഐക്യസ്വഭാവത്തോടെയാണ് മുന്നോട്ടു പോകുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പഞ്ഞു.
ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂൺ 12ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.
400 മുതൽ 450 സീറ്റുകളിലെങ്കിലും പ്രതിപക്ഷം പൊതുസ്ഥാാനാർഥിയെ നിർത്തണമെന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ നിർദേശത്തേയും അദ്ദേഹം സ്വാഗതം ചെയ്തു. ചിദംബരം പറഞ്ഞത് സത്യമാണ്.450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർത്ഥിയെ നിർത്തിയാൽ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
ബിജെപി ഇതര പാർട്ടികൾ ഒരുമിച്ച് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ചിദംബരം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 400 മുതൽ 450 വരെ സീറ്റിലെങ്കിലും പൊതുസ്ഥാനാർത്ഥിയെ നിർത്താൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ചിദംബരം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തും ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.




